????????? ?????? ????? ????? ???????? ?????? ????????????? 27???? ??????????????? ?????????????

കോഴഞ്ചേരി സെൻറ്​ തോമസ് കോളജ്  അലുമ്​നി വാർഷികാഘോഷം

അബൂദബി: കോഴഞ്ചേരി സ​െൻറ്​ തോമസ് കോളജ് അലുമ്​നി അബൂദബി ചാപ്റ്ററി​​െൻറ 27ാമത്  വാർഷികാഘോഷം മുസഫ മാർത്തോമ കമ്യൂണിറ്റി സ​െൻററിൽ നടന്നു. പ്രസിഡൻറ്​ കെ.എ. മാത്യു അധ്യക്ഷത വഹിച്ചു. സ്​ഥാപകാംഗങ്ങളായ വി.ജെ. മാത്യു, എബ്രഹാം മാത്യു  എന്നിവർ ചേർന്ന് ഉദ്​ഘാടനം  നിർവഹിച്ചു. 
ജനറൽ സെക്രട്ടറി മാത്യു മണലൂർ വാർഷിക റിപ്പോർട്ടും ട്രഷറർ സെബി സി. എബ്രഹാം വാർഷിക കണക്കും അവതരിപ്പിച്ചു. അബുദാബി മാർത്തോമ ഇടവക സഹ വികാരി സി.പി. ബിജു മുഖ്യ പ്രഭാഷണം നടത്തി. ജോൺ വി. തോമസ്, ഷെറിൻ തെക്കേമല, ടി.എ. മാത്യു, അനിൽ സി. ഇടിക്കുള എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി. 10, 12 ക്ലാസുകളിലെ  പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ട്രോഫി സമ്മാനിച്ചു.

 

Tags:    
News Summary - kozhancheri: 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.